റാഞ്ചി: മൂന്നാം ടെസ്റ്റിൻെറ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസെന്ന മികച്ച റൺനേട്ടം കുറിച്ചു. രണ്ടാം ദിനം ഗ്ലെൻ മാക്സ്വെൽ കൂടി സെഞ്ചുറി നേടി. മാക്സ്വെല്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. അതേസമയം ഒാസീസ് നായകൻ സ്റ്റീവൻ സ്മിത്തിനെ (178) പുറത്താക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഒാസീസ് നായകൻെറ മികച്ച ഇന്നിങ്സുകളിലൊന്നാണ് റാഞ്ചിയിൽ ഉണ്ടായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി.
104 റൺസെടുത്ത മാക്സ്വെലിനെയും മാത്യൂ വെയ്ഡ്നെയും (37) ജഡേജയാണ് പുറത്താക്കിയത്. പാറ്റ് കുമ്മിൻസിനെ ജഡേജ പൂജ്യത്തിനാണ് പുറത്താക്കിയത്. സ്റ്റീവ് ഒക്കീഫ് (25), നഥാൻ ലിയോൺ (1), ഹസൽവുഡ്(0) എന്നിവരൊപ്പം ചേർന്ന് അവസാന വിക്കറ്റുകളിൽ സ്മിത്ത് സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 361 പന്ത് നേരിട്ട സ്മിത്ത് 17 ഫോറുകൾ നേടി. 299/4 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം തുടങ്ങിയത്. മത്സരത്തിനിടെ ഇന്ത്യൻ ബൗളർ ഉമേഷ് യാദവിൻെറ പന്ത് പ്രതിരോധിച്ച ഓസീസ് ബാറ്റ്സ്മാൻ മാക്സ്വെല്ലിന്റെ ബാറ്റ് രണ്ടായി ഒടിഞ്ഞുപോയി.
Enter email id to get
daily news updates