Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ശസ്ത്രക്രിയ ഇല്ലാതെ കരള്‍ രോഗങ്ങള്‍ സുഖപ്പെടുത്താമെന്ന് അച്ഛനും മകളും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ശസ്ത്രക്രിയ ഇല്ലാതെ കരള്‍ രോഗങ്ങള്‍ സുഖപ്പെടുത്താമെന്ന് അച്ഛനും മകളും

Posted on: Monday, Apr 18, 2016 01:09 hrs IST
Health news

കൊച്ചി: മഞ്ഞപ്പിത്ത രോഗിയെ പൂര്‍ണമായും സുഖപ്പെടുത്താന്‍ ആയുര്‍വേദ മരുന്നുമായി വൈദ്യരായ അച്ഛനും ഡോക്ടറായ മകളും. കഴിഞ്ഞ 30 വര്‍ഷമായി മഞ്ഞപ്പിത്തത്തിനും ആസ്മയ്ക്കുമൊക്കെ ചികിത്സ നല്‍കുന്ന ആലുവ ശ്രീമൂലനഗരം സ്വദേശി ആയുര്‍വേദ ചികിത്സകനായ കെ.വി.മൈക്കിളിനു മകള്‍ ദയ ആയുര്‍വേദ ഡോക്ടറായതോടെ താന്‍ വികസിപ്പിച്ചെടുത്ത പച്ചമരുന്നിന് പേറ്റന്റ് നേടാനും അതുവഴി കൂടുതല്‍ രോഗികളിലേക്ക് തന്റെ മരുന്ന് എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ്.

രോഗമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചെത്തുന്നവര്‍ക്ക് ലിവര്‍ ഫങ്ഷണല്‍ ടെസ്റ്റ് നടത്തിയാണ് മൈക്കിള്‍ ചികിത്സ ആരംഭിക്കുന്നത്. രക്ത പരിശോധനയിലെ ബിലുറൂബിന്റെ അളവ് അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ഒമ്പത് തരം പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ് മരുന്ന് ഉണ്ടാക്കുന്നത്.


ഇലകളും വേരും സംഭരിക്കാന്‍ സഹായികളുണ്ടെങ്കിലും മരുന്ന് നിര്‍മാണം മൈക്കിളും മകളും തനിച്ചാണ്. കഷായവും ലേഹ്യവും ഒക്കെ ഉണ്ടാക്കുമ്പോള്‍ ഫോര്‍മുല ചോര്‍ന്നു പോകാതിരിക്കാനാണിത്. ദിവസങ്ങളോളം വേരുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് വറ്റിച്ചാണ് കഷായം ഉണ്ടാക്കുന്നത്.ഹെപ്പറ്റൈറ്റിസ് ബി,സി,ഇ വൈറസുകള്‍ക്കാണ് മരുന്ന് നല്‍കിവരുന്നത്.

മുന്നൂറ് മുതല്‍ 1500 രൂപവരെയാണ് മരുന്നിന്റെ വില.മഞ്ഞപിത്ത രോഗം സാരമായി കരളിനെബാധിക്കുമ്പോള്‍ കരല്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വരെ നടത്താറുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന കരള്‍ മാറ്റശസ്ത്രക്രിയ ഇല്ലാതെ തന്നെ തന്റെ പരമ്പരാഗത മരുന്ന് ഉപയോഗിച്ച് രോഗം ഭേദപ്പെടുത്താമെന്നാണ് മൈക്കിള്‍ പറയുന്നത്.
ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് തന്റെ മരുന്ന് മൂലം രോഗം ഭേദമായെന്നാണ് അവകാശപ്പെടുന്നത്. രോഗം മൂര്‍ഛിച്ച് കോമയില്‍ കിടന്ന പത്തോളം പേരെ താന്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നിട്ടുണ്ട്.

എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ കോമയില്‍ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവറായ അജി, പൊലിസ് കോണ്‍സ്റ്റബിളായ സിയാദ്,കര്‍ഷകന്‍ പൗലോസ്, വീട്ടമ്മ രമണി എന്നിവര്‍ക്കൊക്കെ തന്റെ മരുന്ന് പുതുജീവന്‍ നല്‍കുകയായിരുന്നു.

അവശനിലയില്‍ കഴിയുന്നവര്‍ക്ക് ആദ്യം ചെയ്യുന്നത് ശരീരം മുഴുവന്‍ പച്ചിലക്കൂട്ട് അരച്ചിടുകയാണ്.രക്തത്തിലെ അമോണിയ പുറംതള്ളാനാണിത്. എന്നാല്‍ ഇത്തരം രോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്റെ ചികിത്സയ്‌ക്കൊപ്പം അലോപ്പതി ചികിത്സ തുടരുമെന്നും മൈക്കിള്‍ പറഞ്ഞു.ഹൈദരാബാദില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമൊക്കെ ചികിത്സതേടിയെത്തിയവര്‍ പൂര്‍ണ്ണമായും രോഗം മാറിയാണ് മടങ്ങിയത്.തന്റെ മരുന്നിന്റെ ഫോര്‍മുല മനുഷ്യനന്മയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മൈക്കിള്‍ കത്തയച്ചിരുന്നു.

മൈക്കിളിന്റെ കത്ത് ആരോഗ്യവകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ നിന്ന് മറുപടിയും ലഭിച്ചിരുന്നു.മകള്‍ ദയ ആയുര്‍വേദ ഡോക്ടറായപ്പോള്‍ മൈക്കിളിന് കൂടുതല്‍ സഹായമാകുകയാണ്.