കൗമാരക്കാരനായ മകനെ മര്യാദ പഠിപ്പിക്കാൻ അമ്മ എഴുതിയ കത്ത് ഫെയ്സ്ബുക്കിൽ തരംഗമാകുന്നു. സ്വാതന്ത്രം ആവശ്യപ്പെട്ട മകനോട് വീട്ടു വാടകയും കറന്റ് ബില്ലും ഇന്റർനെറ്റ് ചാർജും ആഹാരത്തിന്റഎ കാശും ആവശ്യപ്പെട്ടു കൊണ്ട് അമ്മ എഴുതിയ കത്ത് 87,000 പേർ ലൈക്കു ചെയ്യുകയും 162,000 പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എസ്റ്റെല്ല ഹവിഷാം എന്ന അമ്മ മകൻ ആരോണിനെഴുതിയ കത്താണ് തരംഗമായിരിക്കുന്നത്. മകന് പതിമൂന്നു വയസു മാത്രമെ ഉള്ളൂവെന്ന കാര്യം മറക്കുകയും താൻ അവന്റെ അമ്മയാണെന്ന കാര്യം മറക്കുകയും ചെയ്തതോടെയാണ് എസ്റ്റെല്ല ഈ കത്തെഴുതിയത്. അമ്മയെ മകൻ റൂംമേറ്റും ഡോർമേറ്റ് മാത്രമായി കരുതിയതോടെയാണ് അമ്മ മകനെ ഒരു പാഠംപഠിപ്പിക്കാൻ തീരുമാനിച്ചത്.
കത്ത് ഇങ്ങനെയാണ്…
പ്രിയപ്പെട്ട ആരോൺ,
ഞാൻ നിന്റെ രക്ഷിതാവാണെന്നും നിനക്ക് 13 വയസ് മാത്രമെ ഉള്ളുവെന്നും നീ മറന്നിരിക്കുന്നു. ആരാലും നിയന്ത്രിക്കപ്പെടാൻ നീ ആഗ്രഹിക്കുന്നില്ല. അതിനാൽ സ്വാതന്ത്ര്യത്തിൽ നിന്നു തന്നെ നീ ഒരു പാഠം പഠിക്കണമെന്ന് എനിക്ക് തോന്നുന്നു. നീ സ്വന്തമായി പണമുണ്ടാക്കുന്നുവെന്ന് പണം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞപ്പോൾ എനിക്ക് മനസിലായി. ഞാൻ നിനക്ക് വാങ്ങിത്തന്നിട്ടുള്ള വസ്തുക്കൾ തിരിച്ച് എനിക്കു വാങ്ങിത്തരാൻ നിനക്ക് ഇപ്പോൾ കഴിയും. കറന്റ്, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനിയും വേണമെങ്കിൽ താഴെപ്പറയുന്ന കാശ് നീ തരണം.
റെന്റ്- 430 ഡോളർ, കറന്റ്- 116 ഡോളർ, ഇന്റർനെറ്റ്- 21 ഡോളർ, ആഹാരം- 150 ഡോളർ
കൂടാതെ തിങ്കൾ, ബുധൻ, വെല്ലി ദിവസങ്ങളിൽ വീടു വൃത്തിയാക്കുകയും വേണം. നിന്റെ ബാത്റൂം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഇനി മുതൽ ആഹാരം സ്വയം പാകം ചെയ്യണം. വസ്ത്രങ്ങൾ സ്വയം അലക്കുകയും വേണം. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ദിവസവും 30 ഡോളർ നൽകേണ്ടി വരും.
എന്നാൽ റൂമേറ്റ് അല്ലാതെ എന്റെ കുട്ടിയായി തുടരാൻ തീരുമാനിച്ചാൽ ഈ വ്യവസ്ഥകൾ പുനഃ പരിശോധിക്കാവുന്നതാണ്.
സ്നേഹത്തോടെ,
അമ്മ.
ഈ കത്ത് ഫെയ്സ്ബുക്കിൽ നിന്ന് നീക്കിയതോടെ എസ്റ്റെല്ല ഇത് ട്വിറ്ററിൽ ഇട്ടു.
Enter email id to get
daily news updates