Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ജീവിതം മാറ്റിമറിച്ച ഒരു ചിത്രം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ജീവിതം മാറ്റിമറിച്ച ഒരു ചിത്രം

Posted on: Monday, Aug 31, 2015 11:38 hrs IST
Life Style news

ബെയ്റൂട്ട് : യുദ്ധം എന്നും നാശം മാത്രമെ വിതച്ചിട്ടുള്ളു. നിരവധി ജീവനുകളും ജീവിതങ്ങളുമാണ് ഓരോയുദ്ധവും തകർത്തെറിയുന്നത്. അത്തരത്തിൽ തകർന്ന ഒന്നായിരുന്നു സിറിയൻ അഭയാർഥിയായ അയാളുടെ ജീവിതവും. എന്നാല്‍ ഒരൊറ്റ ചിത്രം അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
ഓസ്ലോയിലെ ആക്ടിവിസ്റ്റായ ജിസുര്‍ സിമനാഴ്സണ്‍ മൂന്ന് ദിവസം മുമ്പ് ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയാണ് അയാളുടെ ജീവിതം തന്നെ മാറ്റിയത്. ബെയ്റൂട്ട് തെരുവിലൂടെ ഉറങ്ങുന്ന മകളെയും തോളിലിട്ട് പേന വില്‍ക്കുന്നതായിരുന്നു ഫോട്ടോ.
ട്വിറ്ററില്‍ 6,000 ഫോളോവേഴ്സ് ഉണ്ടായിരുന്നു ജിസുറിന്. പെട്ടെന്ന് തന്നെ ആ ഫോട്ടോ വൈറലായി മാറി. സിറിയന്‍ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സര്‍വതും ഉപേക്ഷിച്ച് അയല്‍രാജ്യത്ത് അഭയാര്‍ത്ഥിയായി വന്നെത്തി ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരു പാവം കുടുംബനാഥന്‍റെ ചിത്രമായിരുന്നു ഇത്.
അപാരമായ ദൈന്യതയുണ്ടായിരുന്നു ആ ചിത്രത്തിന്. ആ മനുഷ്യന്‍റെ മുഖത്തെ ഭാവം നോക്കൂ. അയാള്‍ പേന പിടിച്ച രീതി. ഈ ലോകത്ത് അയാള്‍ക്ക് ആകെയുള്ളത് ആ പേനകളാണെന്ന് തോന്നിപ്പിക്കുന്നു അത്- ജിസൂര്‍ പറയുന്നു.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആ മനുഷ്യനെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവന്നു. എന്നാല്‍ വഴി യാത്രക്കിടെ കണ്ട ഒരാള്‍ എന്നതിലപ്പുറം ഒന്നുമറിയില്ലായിരുന്നു ആ പിതാവിനെ കുറിച്ച് ജിസൂറിന്.
എങ്കിലും അവിടെ അവസാനിപ്പിക്കാൻ ജിസൂർ തയ്യാറായില്ല. ആ മനുഷ്യനെ കണ്ടു പിടിക്കാൻ വീണ്ടും സോഷ്യല്‍ മീഡയയെ ആശ്രയിച്ചു.
ഹാഷ് ബൈ പെൻസ് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയ അയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. രണ്ട് ദിവസത്തിനൊടുവില്‍ അയാളെ കണ്ടെത്തിയിരിക്കുന്നതറിയിച്ച് ജിസുര്‍ ട്വീറ്റ് ചെയ്തു. അയാളുടെ പേര് അബ്ദുല്‍ എന്നായിരുന്നു. റീം എന്നായിരുന്നു മകളുടെ പേര്. സിറിയയിലെ യര്‍മൂക്കിലുള്ള വീടും സമീപത്തെ ചോക്കലേറ്റ് ഫാക്ടറിയിലെ ജോലിയുമെല്ലാം ഉപേക്ഷിച്ച് അഭയാര്‍ത്ഥിയായി ബെയ്റൂട്ടില്‍ എത്തിയതാണ് അയാള്‍. തെരുവില്‍ പേന വിറ്റ് കുടുംബത്തെ പോറ്റുകയാണ്.
ഇയാളെ സഹായിക്കാനായി ജിസുര്‍ ഉടന്‍ തന്നെ ഒരു ക്രൌഡ് ഫണ്ടിംഗ് പേജ് ആരംഭിച്ചു. ആ കുടുംബത്തിന് സഹായമായി അയ്യായിരം ഡോളര്‍ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സോഷ്യൽ മീഡിയ അതേറ്റെടുത്തപ്പോൾ അര മണിക്കൂറിനുള്ളില്‍ തുക ലക്ഷ്യം കടന്നു. 24 മണിക്കൂറിനകം മൂവായിരത്തോളം പേര്‍ ചേര്‍ന്ന് 80,000 ഡോളര്‍ (52. 9 ലക്ഷം രൂപ) സമാഹരിച്ചു.
ഇക്കാര്യമറിഞ്ഞപ്പോള്‍ അബ്ദുല്‍ പൊട്ടിക്കരയുകയായിരുന്നു. എങ്ങനെ നന്ദി പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അയാള്‍. ലോകത്തെ എല്ലാ നല്ലവരായ മനുഷ്യര്‍ക്കും അയാള്‍ നന്ദി പറയുന്നു- ജിസുര്‍ എഴുതുന്നു.
മക്കളെ രണ്ട് പേരെയും പഠിപ്പിക്കണം എന്നാണ് അബ്ദുലിന്‍റെ ആഗ്രഹം. തന്നെപ്പോലെ അലയുന്ന മറ്റ് സിറിയന്‍ അഭയാര്‍തഥികളെയും സഹായിക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു- ജിസൂർ ട്വീറ്റ് ചെയ്യുന്നു.